അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കായിക അടിസ്ഥാന സൗകര്യ വികസനത്തിലും കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും കേരളം രാജ്യത്ത് നമ്പർ വൺ ആകുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മേനംകുളം ജി.വി.രാജ സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കിൻ്റേയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സയൻസ്, കമ്പ്യൂട്ടർ ലാബുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സർക്കാർ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആയിരം കോടി രൂപയാണ് ചെലവഴിച്ചത്. മേനംകുളത്ത് ട്രാക്ക് ആൻറ് ഫീൽഡ് തയ്യാറാക്കുന്ന നടപടികളും സ്വീകരിച്ചു. കായിക വകുപ്പ് ജി.വി രാജ സ്കൂൾ ഏറ്റെടുത്ത ശേഷം നിരവധി മാറ്റങ്ങളാണ് വരുത്തിയതെന്ന് മന്ത്രി പറഞ്ഞു. കായിക പ്രതിഭകൾക്ക് മന്ത്രി അവാർഡുകൾ നൽകി.