തങ്ങളുടെ ലേണിങ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ (എല്‍എംഎസ്) വിദ്യാര്‍ഥികള്‍ക്ക് രസകരവും ജ്ഞാനസമ്പുഷ്ടവുമായ പഠനാനുഭവം പ്രദാനം ചെയ്യാനാണ് ജെയിന് ലക്ഷ്യമിടുന്നത്. വീഡിയോകള്‍, സ്വയം പഠന ഉപകരണങ്ങള്‍, വെര്‍ച്വല്‍ ലാബുകള്‍, സംവാദവേദികള്‍, ആഗോളതലത്തില്‍ പ്രശസ്തരായ ഫാക്കല്‍റ്റികളുടെ വാരാന്ത്യത്തിലുള്ള ലൈവ് ക്ലാസുകള്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താം. വിദ്യാര്‍ഥികള്‍ക്ക് സംശയനിവാരണത്തിന് ഒരു പ്രോഗ്രാം മാനേജറുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ കോഴ്സുകളുടെ സമയക്രമം യൂണിവേഴ്സിറ്റിയുടെ റെഗുലര്‍ കോഴ്സുകളുടേതിന് സമാനമാണ്. കോഴ്സിന് ശേഷം ജോബ് പ്ലേസ്മെന്റ് സേവനം ജെയിന് ഓണ്‍ലൈനിലും ലഭ്യമായിരിക്കും.
മഹാമാരിയും സാങ്കേതികവിദ്യയിലെ മുന്നേറ്റവും ആഗോളതലത്തില്‍ വിദ്യാഭ്യാസരംഗത്ത് ഉണ്ടാക്കിയിട്ടുള്ള വന്‍ മാറ്റങ്ങള്‍ ഈ രംഗത്ത് വെല്ലുവിളികളോടൊപ്പം അവസരങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍വകലാശാലകളും മാറാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വന്‍ മാറ്റമാണ് കൊണ്ടുവരുന്നത്. വിപണിയുടെ ആവശ്യത്തിനൊത്ത് വിവിധങ്ങളായ പ്രോഗ്രാമുകള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കുന്നുവെന്നും ഡോ. ചെന്‍രാജ് റോയ്ചന്ദ് അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികളുടെ പഠന സാഹചര്യത്തെ സഹായിക്കാനും ഇ-ലേണിങ്ങിലുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതില്‍ ഒരു സര്‍വകലാശാലയെന്ന നിലയില്‍ പ്രതിബദ്ധരാണെന്ന് ന്യൂ ഇനീഷ്യേറ്റിവ്സ് ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ളതും രാജ്യാന്തരതലത്തില്‍ കിടപിടിക്കുന്നതുമായ വിദ്യാഭ്യാസം പ്രദാനം ചെയ്യാനുള്ള പ്രതിബദ്ധത ജെയിന് ഓണ്‍ലൈനിലൂടെ ഊട്ടിയുറപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.