ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം തന്റെ ആരോഗ്യം വീണ്ടെടുത്തതായി സുനിത വില്യംസ്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 4 മൈലാണ് സുനിത വില്യംസ് ഓടിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിൽക്കുമ്പോൾ ജോലിയിൽ മാത്രമാണ് ശ്രദ്ധിച്ചത്. ഭൂമിയിലെ വിവാദങ്ങൾ ആ സമയത്ത് ശ്രദ്ധിച്ചതേ ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ദൗത്യങ്ങൾ തുടരുന്നതിനാൽ തിരിച്ചുവരവിന്റെ കാര്യത്തിൽ ആശങ്കയേ ഉണ്ടായിരുന്നില്ല. എത്രയും പെട്ടന്ന് കുടുംബത്തെയും അരുമ മൃഗങ്ങളെയും കാണാനായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിരുന്നു. ഞങ്ങൾക്ക് വേണ്ടി ഡ്രാഗൺ പേടകത്തിലെ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നവർക്ക് നന്ദിയുണ്ടെന്നും സ്റ്റാർലൈനർ മികച്ച പേടകമാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം സ്റ്റാർലൈനർ പ്രതിസന്ധിയുടെ കാര്യത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് സഹയാത്രികൻ ബുച്ച് വിൽമോർ വ്യക്തമാക്കി.