ഇന്ന് ലോക വനിതാദിനം . ഈ വനിതാദിനത്തിൽ കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ എന്ന കാൻസർ പ്രതിരോധ ക്യാമ്പയിനിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരളത്തിൽ 10 ലക്ഷം സ്ത്രീകൾ കാൻസർ സ്ക്രീനിംഗിന് വിധേയമായിരിക്കുന്നു. ക്യാമ്പയിന്റെ ഭാഗമായ സഹപ്രവർത്തകരെയും കേരളത്തിലെ സ്ത്രീ സമൂഹത്തിനും ആരോഗ്യമന്ത്രി വീണാജോർജ് നന്ദി അറിയിച്ചു. കാൻസർ രോഗത്തെ അതിജീവിക്കാൻ മുന്നോട്ടുവന്നഎല്ലാ വനിതകൾക്കും വനിതാ ദിനാശംസകൾ നേരുന്നതായി ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു .