എറണാകുളത്ത് വയോധികന്റെ ശ്വാസകോശത്തില്‍ ഒരുവര്‍ഷത്തിലേറെയായി കുടുങ്ങിക്കിടന്ന മീന്‍മുള്ള് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു

എറണാകുളത്ത് വയോധികന്റെ ശ്വാസകോശത്തില്‍ ഒരുവര്‍ഷത്തിലേറെയായി കുടുങ്ങിക്കിടന്ന മീന്‍മുള്ള് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. 64കാരനായ അബ്ദുല്‍വഹാബ് എന്നയാളുടെ ശ്വാസകോശത്തില്‍ നിന്നാണ് വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാർ ശസ്ത്രക്രിയയിലൂടെ മീൻമുള്ളു നീക്കം ചെയ്തത്. ബ്രോങ്കോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ 2 സെ.മീ. നീളമുള്ള മീന്‍ മുള്ളാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ഒരുവര്‍ഷത്തിലേറെയായി ഇടതുവശത്ത് നെഞ്ചുവേദന, ചുമ, നേരിയ ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പെട്ട ഇദ്ദേഹം പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും കാരണം കണ്ടെത്താന്‍ സാധിച്ചില്ലാരുന്നില്ല. എന്നാല്‍ ഇതിനിടെ ട്യൂമര്‍ ആണെന്ന ധാരണയില്‍ അതിനുള്ള ചികിത്സയും നടത്തി. തുടര്‍ന്ന് അടുത്തിടെ എന്‍ഡോസ്‌കോപിക് പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തുകയായിരുന്നു. ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. മുജീബ് റഹ്‌മാനാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.