ഇറച്ചിയും ചിസും അധികമായി ഭക്ഷിക്കുന്നവരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്

ഇറച്ചിയും ചിസും അധികമായി ഭക്ഷിക്കുന്നവരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. യൂട്യൂബ് വിഡിയോ കണ്ട് ഇറച്ചിയും ചിസും മാത്രം ഭക്ഷിച്ച നാൽപതുകാരന്റെ കൈപ്പത്തിയിലൂടെ കൊഴുപ്പ് പുറത്തുവന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. യു.എസിലെ ഫ്ലോ​റി​ഡ​യി​ലാ​ണ് സംഭവം. ഇയാൾ ചീസ്, ബട്ടർ സ്റ്റിക്‌സ്, ഹാംബർഗർ തുടങ്ങിയവ രണ്ടേമുക്കാൽ മുതൽ നാലു കിലോവരെ ദിവസവും കഴിക്കുമായിരുന്നു. തുടർന്ന് കൈപ്പത്തിയിലൂടെയും മറ്റും കൊളസ്‌ട്രോൾ പുറത്തുവന്ന നിലയിലാണ് ഇയാൾ ആശുപത്രിയിലെത്തിയത്. 8 മാസമായി കൊഴുപ്പും ഇറച്ചിയുമടങ്ങിയ ഭക്ഷണങ്ങൾ മാത്രമാണ് ഇയാൾ കഴിച്ചിരുന്നതെന്ന് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഭാരം നിയന്ത്രിക്കാനും ഉന്മേഷം ലഭിക്കാനുമുള്ള ഡയറ്റ് പരീക്ഷണം ലക്ഷ്യം കണ്ടുവെ​ങ്കി​ലും പാർശ്വഫലം തിരിച്ചടിയായി. കൈവെള്ളയിലും മുട്ടുകളിലും കാൽവെള്ളയിലുമെല്ലാം മ​ഞ്ഞ നിക്ഷേപങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇത് ത്വക്കിൽ കൊഴുപ്പ് ശേഖരിക്കപ്പെടുന്ന സാന്തലാസ്മ (Xanthelasma) എന്ന അവസ്ഥയാണ്. 200-300 ഉണ്ടായിരുന്ന കൊളസ്‌ട്രോൾ 1000 കടക്കുകയും ചെയ്തു. കണ്ണിന് താഴെയും ഇങ്ങനെ കൊഴുപ്പ് അടിയാറുണ്ട്. ത്വക്കിൽ കൊഴുപ്പടിയുന്നത് സാധാരണഗതിയിൽ അപകടകരമല്ലെങ്കി​ലും ഉയർന്ന കൊളസ്‌ട്രോൾ കാരണം ഹൃദ്രോഗ, പ​ക്ഷാ​ഘാ​ത സാധ്യത കൂടുതലാണ്.