സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ യുടെ 58-ാം മത് സംസ്ഥാന സമ്മേളനം കോട്ടയം, കുമരകത്ത് വെച്ച് ജനുവരി 18, 19 തിയ്യതികളിൽ നടക്കും. ജനുവരി 19 ന് രാവിലെ 11.30 നു പൊതുസമ്മേളനം ബഹു. ആരോഗ്യ- കുടുംബക്ഷേമ വകുപ്പു മന്ത്രി ശ്രീമതി. വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും. പൊതുസമ്മേളനത്തിൽ വെച്ച് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിംഗിന് ഡോ: എം.പി. സത്യനാരായണൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ്, റിപ്പോർട്ടർ ടി വിയുടെ ചീഫ് റിപ്പോർട്ടർ ശ്രീമതി സാനിയോ സി. എസ് നു നൽകും. 25000/- രൂപയും പ്രശംസാപത്രവുമുൾപ്പെടുന്നതാണ് ഡോ: എം. പി സത്യനാരായണൻ മെമ്മോറിയൽ അവാർഡ്. ആരോഗ്യരംഗത്തെ മികച്ച സന്നദ്ധപ്രവർത്തനത്തിനുള്ള ഡോ.എസ്. വി സതീഷ് കുമാർ മെമ്മോറിയൽ അവാർഡ്, കോഴിക്കോട് ജില്ല ആസ്ഥാനമാക്കി രക്തദാനരംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്ന HOPE എന്ന സംഘടനയ്ക്കാണ് നൽകുക. 20000 രൂപയും പ്രശംസാപത്രവുമാണ് അവർഡ്. സൂപ്പർ സ്പെഷ്യാലിറ്റി, സ്പെഷ്യാലിറ്റി, അഡ്മിനിസ്ട്രേറ്റിവ്, ജനറൽ വിഭാഗങ്ങളിൽ മികച്ച സേവനം കാഴ്ച വച്ച ഡോക്ടർമാർക്കുള്ള അവാർഡുകളും വിതരണം ചെയ്യും. അക്കാഡമിക് മേഖലയിൽ മുന്നിട്ടു നിൽക്കുന്ന കെ.ജി.എം.ഒ എ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡും സമ്മേളനത്തിൽ വിതരണം ചെയ്യും.