മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ ബാലതാരം നികിത നയ്യാർ അന്തരിച്ചു

‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ ബാലതാരം കൊല്ലം കരുനാഗപ്പള്ളി സ്വദേശി നികിത നയ്യാർ അന്തരിച്ചു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബി.എസ്‌.സി സൈക്കോളജി വിദ്യാർഥിനിയായിരുന്നു. രോഗം ബാധിച്ച ശേഷം രണ്ടുവട്ടം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി. ഒരാഴ്ച മുൻപായിരുന്നു രണ്ടാമത്തെ ശസ്ത്രക്രിയ നടന്നത്. പൊതുദർശനം തിങ്കളാഴ്ച രാവിലെ 8 മുതൽ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടിൽ നടക്കും.