ലോകത്ത് ഏറ്റവും കൂടുതൽ തവണ കുളിക്കുന്നവർ ഇന്ത്യക്കാർ അല്ല മറിച്ച് ബ്രസീലുകാർ എന്ന് റിപ്പോർട്ട്. കാന്താർ വേൾഡ് പാനലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ബ്രസീലുകാർ ഓരോ ആഴ്ചയും ശരാശരി 14 തവണയെങ്കിലും കുളിക്കുന്നു എന്നാണ് കണക്ക് പറയുന്നത്. രാജ്യത്തിന്റെ കാലാവസ്ഥയാണ് ഇവരെ ഇങ്ങനെ കുളിക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് പറയുന്നത്. സ്വതവേ ചൂട് കൂടിയ കാലാവസ്ഥയാണ് രാജ്യത്ത്. ഇവിടെ വർഷത്തിലെ ശരാശരി താപനില വരുന്നത് 24.6 ഡിഗ്രി സെൽഷ്യസാണ്. ഈ സ്ഥിരമായ ചൂട് ഇവിടുത്തുകാരെ ദിവസം ഒന്നിലധികം തവണ കുളിക്കാൻ പ്രേരിപ്പിക്കുന്നു. ബ്രസീലുകാർ കുളിക്കാൻ ചെലവഴിക്കുന്ന ശരാശരി സമയം 10.3 മിനിറ്റാണ്, അമേരിക്കക്കാർ ചെലവഴിക്കുന്നത് 9.9 മിനിറ്റും. ബ്രിട്ടീഷുകാർക്ക് 9.6 മിനിറ്റാണത്രെ വേണ്ടത് എന്നും പഠനം വിശദീകരിക്കുന്നു.