അമിതവണ്ണം തടയാൻ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരം വികസിപ്പിച്ച് ബ്രിട്ടീഷ് ഗവേഷകർ. ചണവിത്തിൽ നിന്നുള്ള എണ്ണ, വെളിച്ചെണ്ണ, നാളികേരത്തിൽ നിന്ന് തന്നെ വേർതിരിച്ചെടുക്കുന്ന മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ് എന്നിവ ചേർത്തുണ്ടാക്കിയ മരുന്നാണ് ഗവേഷകർ വികസിപ്പിച്ചത്. അധികമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ ഈ മരുന്ന് സഹായിക്കുമെന്നാണ് ഗവേഷകർ വിശദീകരിക്കുന്നത്. ഗവേഷകർ വികസിപ്പിച്ച മരുന്ന് ഈ ഹോർമോണുകളുടെ ഉത്പാദനത്തിന് ശരീരത്തെ പ്രേരിപ്പിക്കുകയും അതുവഴി അധികമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. അങ്ങനെ അമിതവണ്ണം ഉണ്ടാകുന്നത് തടയുകയും ശരീരം മെലിയാൻ തുടങ്ങുകയും ചെയ്യുമെന്നാണ് ഗവേഷകർ വാദിക്കുന്നത്. ലണ്ടനിലെ ക്വീൻസ് മേരി യൂണിവേഴ്‌സിറ്റിയിലെ ഡോ. മധുഷ പെരിസ്, ഡോ. റുബിന അക്തർ എന്നിവരാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ‘ Elcella ‘ എന്നാണ് മരുന്നിന്റെ പേര്. ഈ വർഷം മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മരുന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.