ലോക പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

ലോക പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവവും ഗുരുതരവുമായ ഇഡിയോപതിക് പൾമണറി ഫൈബ്രോസിസ് എന്ന രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. യു.എസിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലെ ആൽവിയോളയ്ക്ക് ചുറ്റുമുള്ള കോശങ്ങളെ ബാധിക്കുന്ന അസുഖമാണിത്. ഈ കോശങ്ങൾക്ക് കട്ടികൂടുകയും കടുപ്പമുണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ശ്വാസകോശത്തിൽ കട്ടിയുള്ള വടുക്കൾ രൂപപ്പെടുന്നതോടെ രോഗിക്ക് ശ്വാസമെടുക്കുന്നത് ബുദ്ധിമുട്ടാകും. പുകവലി, കുടുംബത്തിന്റെ ആരോഗ്യചരിത്രം, പ്രായാധിക്യം തുടങ്ങിയവയാണ് ഐ.പി.എഫിന് കാരണമാകുക. ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, നീണ്ടുനിൽക്കുന്ന ചുമ തുടങ്ങിയവാണ് ലക്ഷണങ്ങൾ.