ജീവികള്‍ പരത്തുന്നതും വായുവിലൂടെ പകരുന്നതുമായ പകര്‍ച്ചവ്യാധികള്‍ക്ക് ആരോഗ്യ ഇന്‍ഷുറസ് പദ്ധതിയുമായി യു പി ഐ പയ്മെന്റ്റ് ദാതാക്കളായ ഫോണ്‍ പേ. വര്‍ഷം 59 രൂപ പ്രീമിയത്തില്‍ ഒരുലക്ഷം രൂപവരെ ചികിത്സാചെലവ് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ഇത്. ഉപഭോക്താക്കള്‍ക്ക് ഫോണ്‍ പേ പ്ലാറ്റ്‌ഫോമിലൂടെ രജിസ്റ്റര്‍ ചെയ്യാനും ക്ലെയിം അവകാശപ്പെടാനും കഴിയുന്ന ചെലവുകുറഞ്ഞ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ഫൈലേറിയാസിസ്, ജപ്പാന്‍ ജ്വരം, സൈ്വന്‍ ഫ്‌ളൂ, പക്ഷിപ്പനി, ടൈഫോയ്ഡ്, മസ്തിഷ്‌കജ്വരം (മെനിഞ്ചൈറ്റിസ്) എന്നിങ്ങനെ പത്തിലധികം രോഗങ്ങളാണ് പദ്ധതിയിലുള്ളത്. കിടന്നുള്ള ചികിത്സ, പരിശോധന, ഐ.സി.യു. ചെലവ് എന്നിവയ്‌ക്കെല്ലാം ക്ലെയിം ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഈ പദ്ധതി വര്‍ഷംമുഴുവന്‍ പ്രാബല്യത്തിലുണ്ടാകുമെന്നതാണ് പ്രത്യേകത. ഫോണ്‍ പേ ആപ്പില്‍ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ഡെങ്കി-മലേറിയ ഇന്‍ഷുറന്‍സ് എന്ന ടാബില്‍ക്കയറി പദ്ധതിയില്‍ അംഗമാകാനാകും എന്നും ഫോണ്‍ പേ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.