കുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യ സുരക്ഷയെയും പൊതുജനാരോഗ്യവും ശുചിത്വത്തെയും കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് അതോറിറ്റിയുടെ ഈ നീക്കം. മോശം പാക്കേജിങ്, മോശം സ്റ്റോറേജിങ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവയെയാണ് ഹൈ റിസ്‌ക് ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇവയെ കൂടാതെ പാല്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യം, മുറിച്ചു വെച്ച പച്ചക്കറികള്‍ എന്നിവയെയും ഹൈറിസ്‌ക്ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും മിനറല്‍ വാട്ടറുകളടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുമാണ് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്. പല ജനപ്രിയ ബ്രാന്‍ഡുകളുടെ വ്യാജ കുപ്പിവെള്ളം വിപണിയില്‍ ഇറങ്ങുന്നുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും FASSAI യുടെ മുന്നറിയിപ്പുണ്ട്.