തലയിലും മുടിയിലും എണ്ണ പുരട്ടുന്നത് മുടിയുടെ ആരോഗ്യം മാത്രമല്ല മാനസീക ശാരീരിക ആരോഗ്യത്തിനും നല്ലതാണെന്നു നമുക്ക് അറിയാം. എന്നാൽ ശെരിയായ രീതിയിലെ ഓയിലിങ് എന്താണെന്നു അറിയാമോ? കുളിച്ചതിന് ശേഷമോ അതിനു മുമ്പോ, എപ്പോഴാണ് മുടിയിൽ എണ്ണ പുരട്ടേണ്ടതെന്നു അറിയുമോ? നിങ്ങൾ മുടിയിൽ എണ്ണ പുരട്ടുന്നത് ശരിയായില്ലെങ്കിൽ, അത് നിങ്ങളുടെ മുടി ദുർബലമാകാനും നിർജീവമാകാനും ഇടയാക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏത് സമയത്താണ് മുടിയിൽ എണ്ണ പുരട്ടേണ്ടതെന്ന് നമുക്ക് നോക്കാം.
മുടിയിൽ എണ്ണ തേക്കണമെന്നുണ്ടെങ്കിൽ അത് കുളിക്കുന്നതിന് മുമ്പ് പുരട്ടുക. മുടി കഴുകുന്നതിന് 1 മണിക്കൂർ മുമ്പെങ്കിലും എണ്ണ പുരട്ടണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇങ്ങനെ എണ്ണ തലയിൽ തേച്ച ശേഷം മുടി കഴുകുന്നത് പല ആരോഗ്യ ഗുണങ്ങളും നൽകും. ഇത് മുടികൊഴിച്ചിൽ, മുടിയുടെ ജീവൻ നഷ്ട്ടമാകുന്നത് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും. തലയിൽ തേക്കുന്ന എണ്ണ ചെറുതായി ഒന്ന് ചൂടാക്കി ഇതേ രീതിയിൽ തേച്ച് പിടിപ്പിച്ചാൽ ഗുണങ്ങൾ ഇരട്ടിയാണ്. ഇത് നിങ്ങളുടെ ബ്ലഡ് സർക്യൂലഷൻ കൂട്ടുകയും, മുടി വേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യും, കൂടാതെ തലയിലെ താരൻ കുറയ്ക്കാനും ഇങ്ങനെ എണ്ണ ചൂടാക്കി തലയിൽ പുരട്ടുന്നത് സഹായിക്കും. എന്നാൽ എണ്ണ അമിതമായി ചൂടാക്കി തലയിൽ പുരട്ടുന്നത് തലയിൽ പൊള്ളലേൽക്കാനും, മുടി വളർച്ച നിര്ജീവമാകാനും ഇടയാകും.
മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീൻ വളരെ പ്രധാനമാണ്. പ്രോട്ടീൻ ആണ് മുടിക്ക് ബലം നൽകുന്നത്. ഷാംപൂ ചെയ്യുന്നതിന് മുമ്പ് വെളിച്ചെണ്ണ പുരട്ടുന്നത് മുടിക്ക് ഒരു സംരക്ഷണ പാളി സൃഷ്ടിക്കുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഷാംപൂ ഉപയോഗിച്ച് ഉള്ള പ്രോട്ടീൻ്റെ കുറവ് ഇല്ലാതാക്കാൻ ഹെയർ ഓയിലിങ് സഹായിക്കും. മാത്രമല്ല മുടി പെട്ടന്ന് പൊട്ടിപോകുന്നതും, മുടിയുടെ തുമ്പിൽ split ends വരുന്നതും കുളിക്കുന്നതിനു മുൻപുള്ള ഹെയർ ഓയിലിങ് പ്രതിരോധിക്കും.
ഇങ്ങനെ ഒക്കെ ആണെങ്കിലും തലയിൽ നിന്ന് എണ്ണ മുഴുവനായും കഴുകിക്കളയാൻ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ എണ്ണയും അന്തരീക്ഷത്തിലെ പൊടി പടലങ്ങളും ചേർന്ന് തലയിൽ ഇന്ഫെക്ഷനുകൾക്ക് കാരണമാകാം.
ഇനി കുളിച്ചതിനു ശേഷവും ചില ഹെയർ ടൈപ്പ് ഉള്ള ആളുകൾ നിർബന്ധവുമായും മുടിയിൽ മാത്രം എണ്ണ ഉപയോഗിക്കണം. ചുരുണ്ടതും, ഒതുക്കമില്ലാത്തതുമായ മുടിക്ക് കുളി കഴിഞ്ഞുള്ള ഓയിലിങ് നല്ല ഫലം നൽകും. എന്നാൽ കുളികഴിഞ്ഞുള്ള ഇത്തരം ഓയിലിങ്ങിന് തിരഞ്ഞെടുക്കുന്ന എണ്ണകളിൽ കുറച്ചു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ ഉണ്ട്. ഈ എണ്ണകൾ അധികം കട്ടിയുള്ള എണ്ണകൾ ആകാൻ പാടില്ല. ഉദാഹരണത്തിന്; വെളിച്ചെണ്ണ, ആവണക്കെണ്ണ, എള്ളെണ്ണ പോലുള്ള എണ്ണകൾ കുളിക്കുന്നതിനു മുൻപ് ഉപയോഗിക്കാൻ ഉള്ളതാണ്.
കുളികഴിഞ്ഞുള്ള ഹെയർ ഓയിലിങ്ങിന് കട്ടികുറഞ്ഞ എണ്ണകൾ ആയ ബദാം ഓയിൽ, jojoba ഓയിൽ, grape സീഡ് ഓയിൽ, എന്നിവയെല്ലാം മികച്ചതാണ്. ഇങ്ങനെ എണ്ണകൾ തരാം തിരിച്ച് മുടിയിൽ പുരട്ടുന്നതിനു ഒരു കാരണമുണ്ട്. മനുഷ്യരിൽ വ്യത്യതസ്ഥ ഉള്ളപോലെ മുടിയ്ക്കും വ്യത്യാസമുണ്ട്. ചില മുടി പെട്ടന്ന് തന്നെ ഈർപ്പം പുറത്തേക്ക് കളയും, അത്തരം മുടി പെട്ടന്ന് വരണ്ടതാകുന്നു. മറ്റു ചിലത് പതിയെ പതിയെ ഈർപ്പത്തെ പുറംതള്ളുന്നതാണ്, ഇനി ചിലത് സന്തുലിതമായി ഈ പ്രക്രിയയെ ചെയ്യുന്ന ഹെയർ ടൈപ്പുകളും ഉണ്ട്. അതുകൊണ്ട് തന്നെ അവനവന്റെ മുടിയുടെ ഈ പ്രത്യേകത മനസിലാക്കി വേണം എണ്ണ തിരഞ്ഞെടുക്കാൻ. അതുപോലെ തന്നെ കുളികഴിഞ്ഞു എണ്ണ തേക്കുമ്പോൾ ചെറിയ നനവുള്ള മുടിയിൽ തേക്കുന്നതാണ് ഏറ്റവും നല്ലത്.