സംസ്ഥാനത്ത് പകർച്ചവ്യാധി മരണങ്ങൾ കൂടുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് പകർച്ചവ്യാധി മരണങ്ങൾ കൂടുന്നതായി റിപ്പോർട്ട്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഹെപ്പറ്റൈറ്റിസ് എ മൂലം മരിച്ചവരുടെ എണ്ണം കഴിഞ വർഷത്തേക്കാൾ 4 ഇരട്ടിയായി. എലിപ്പനി മരണം 60 ശതനാമം കൂടിയതായും റിപ്പോർട്ട് പറയുന്നു. മ​ഞ്ഞ​പ്പി​ത്തം, എ​ലി​പ്പ​നി, ചി​ക്ക​ൻ​പോ​ക്സ്, വെ​സ്റ്റ് നൈ​ൽ, മ​ലേ​റി​യ എന്നീ രോഗങ്ങളുടെ മ​ര​ണ​നി​ര​ക്ക് സംസ്ഥാനത്ത് വ​ർ​ധി​ക്കു​ന്ന​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മു​ണ്ടി​നീര് , അ​ഞ്ചാം​പ​നി തു​ട​ങ്ങി​യ​വ​യും വ​ർ​ധി​ക്കു​ന്നു​തായി റിപ്പോർട്ട് പറയുന്നു.