50 വയസില്‍ താഴെയുള്ളവര്‍ക്കിടയില്‍ കുടലിലെ അര്‍ബുദം കൂടുന്നുതായി പഠനം റിപ്പോർട്ട്. ലാന്‍സെറ്റ് ഓങ്കോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 50 രാജ്യക്കാർക്കിടയിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ 27 രാജ്യങ്ങളിൽ നിന്നുള്ള 50 വയസില്‍ താഴെ മാത്രം പ്രായമുള്ളവർക്കിടയിൽ കുടലിലെ അര്‍ബുദത്തിന്റെ ആദ്യഘട്ട ലക്ഷണങ്ങള്‍ കൂടുതലായി പ്രകടമായതായി ഗവേഷകർ കണ്ടെത്തി. ഇംഗ്ലണ്ട് ആണ് ഈ രാജ്യങ്ങളിൽ മുൻപന്തിയിലുള്ളത്. അതേസമയം ഈ പ്രായമായക്കാരിൽ കുടലിലെ അര്‍ബുദം കൂടുതലായി സ്ഥിരീകരിക്കാനുള്ള കാരണം വ്യക്തമല്ല എന്ന് ഗവേഷകർ പറയുന്നു. എന്നാല്‍ ജങ്ക് ഫുഡ് ഉപയോഗം, വ്യായാമം ചെയ്യാതിരിക്കുന്നതടക്കമുള്ള കാരണങ്ങളും ഇതിന് പിന്നിലുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.