ആസ്മ, തുമ്മല്‍, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മോന്റലുകാസ്റ്റ് ഗുളികകള്‍ ചില രോഗികളില്‍ ഗുരുതരമായ മാനസിക പ്രശ്ങ്ങളും ആത്മഹത്യാപ്രേരണയും ഉണ്ടാക്കുന്നുവെന്ന് അമേരിക്കന്‍ ഗവേഷകര്‍. കുട്ടികളടക്കമുള്ള ആസ്മ രോഗികള്‍ ഇന്‍ഹേലറിന് പകരമായും മോന്റലുകാസ്റ് ഗുളിക കഴിക്കാറുണ്ട്. ഇതുമൂലം ഉണ്ടാകുന്ന ന്യൂറോസൈക്കാട്രിക് പ്രശ്നങ്ങളെയും ആത്മഹത്യകളെയും സംബന്ധിച്ച് 2019 മുതല്‍ സോഷ്യല്‍ സൈറ്റുകളിലും എഫ് ഡി എ എന്ന യുഎസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന് ട്രാക്കിംഗ് സിസ്റ്റത്തിലും റിപ്പോര്‍ട്ടുകള്‍ പെരുകിയത് മൂലം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഗവേഷണത്തിന്റെ ഭാഗമായി മോന്റലുകാസ്റ്റ് എലികള്‍ക്ക് നല്കിയപ്പോള് അവയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത് ദോഷമുണ്ടാക്കിയതായി ഗവേഷകര്‍ക്ക് മനസിലായി. തുടര്‍ന്ന് ആത്മഹത്യ ചെയ്തവരിലും ആത്മഹത്യ പ്രേരണയോ മാനസിക പ്രശ്നങ്ങളോ ഉള്ളവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പലരും മോന്റലുകാസ്റ് മാത്രമായിരുന്നു കഴിച്ചുകൊണ്ടിരുന്ന ഏക മരുന്ന്. നിലവില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ വരുത്തിവെക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നതിനെതിരെ നല്കുന്ന ബ്ലാക്ക് ബോക്സ് വാണിംഗ് എഫ് ഡി എ മോന്റലുകാസ്റ്റ് ഗുളികകള്‍ക്ക് നല്‍കിയിട്ടുണ്ട്.