നിലവാരമില്ലാത്ത ഉപ്പു വിറ്റതിന് മൂന്നു സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്തി ആലപ്പുഴ ആര്.ഡി.ഒ. കോടതി. അമ്പലപ്പുഴ സര്‍ക്കിളില്‍നിന്നു ശേഖരിച്ച സ്പ്രിങ്ക്ള്‍ ബ്രാന്‍ഡ് ഉപ്പ് സാംപിളിലാണ് നിലവാരമില്ലെന്നു കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിലവാരനിയമം അനുസരിച്ച് നിര്‍ദിഷ്ട നിലവാരമില്ലാതിരുന്നതിനാല്‍ ഉപ്പുനിര്‍മാതാക്കളായ തൂത്തുക്കുടി സഹായമാതാ സാള്‍ട്ടേണ്‍ എന്ന സ്ഥാപനത്തിന് 1,50,000 രൂപ പിഴയും. ഈ ഉപ്പ് വിതരണംചെയ്ത ചേര്‍ത്തലയിലെ ലക്ഷ്മി സ്റ്റോഴ്സിന് 25,000 രൂപ പിഴയും വിറ്റതിന് അമ്പലപ്പുഴ ഫ്രന്‍ഡ്സ് ട്രേഡിങ് കമ്പനിക്ക് 10,000 രൂപ പിഴയുമാമ് ആലപ്പുഴ ആര്.ഡി.ഒ. കോടതി ചുമത്തി ഉത്തരവിട്ടതെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ വൈ.ജെ. സുബിമോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.