ശബരിമല തീർത്ഥാടന കാലത്തെ ആരോഗ്യ സേവനങ്ങൾ സംബന്ധിച്ച അവലോകന യോഗം പമ്പയിൽ നടത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്. സംസ്ഥാനത്തിന് അകത്തു നിന്നും പുറത്ത് നിന്നും എത്തുന്ന തീർത്ഥാടകർ ഹൃദ്രോഗം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ആ മരുന്നുകൾ മുടങ്ങാൻ പാടില്ല. അങ്ങനെയുള്ളവർ ചികിത്സാ രേഖകൾ നിർബന്ധമായും കൈയ്യിൽ കരുതേണ്ടതാണ്. ആയുഷ് വിഭാഗത്തിൽ നിന്നും ഇത്തവണ കൂടുതൽ തെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പാക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.