ഗര്‍ഭകാല ആദ്യനാളുകളിലെ പഞ്ചസാര നിയന്ത്രണങ്ങള്‍ ഭാവിയില്‍ നല്ല ആരോഗ്യത്തിന് വഴിയൊരുക്കുമെന്ന പഠനറിപ്പോര്‍ട്ട്

ഗര്‍ഭകാല ആദ്യനാളുകളിലെ പഞ്ചസാര നിയന്ത്രണങ്ങള്‍ ഭാവിയില്‍ നല്ല ആരോഗ്യത്തിന് വഴിയൊരുക്കുമെന്ന പഠനറിപ്പോര്‍ട്ട്. ‘സയന്‍സ്’ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗര്‍ഭകാലത്തും കുഞ്ഞിന്റെ ആദ്യവര്‍ഷങ്ങളിലും അമിതമായി പഞ്ചസാര അകത്തെത്തുന്നത് പാന്‍ക്രിയാസ് ഗ്രന്ഥിയുടെ വളര്‍ച്ചയെയും വികാസത്തെയും ബുദ്ധിമുട്ടിലാക്കും. മധുരത്തിന്റെ അളവുകുറച്ചാല്‍ ഇന്‍സുലിന്‍ പ്രതിരോധം എന്ന അവസ്ഥയ്ക്ക് സാധ്യത കുറയുമെന്നും പഠനം പറയുന്നു. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് യു.കെ.യിലെ ബയോബാങ്ക് ഡേറ്റ ഉപയോഗപ്പെടുത്തി പഠനം നടത്തിയത്. ഗര്‍ഭിണികള്‍ ദിവസത്തെ ആകെ ഊര്‍ജത്തിന്റെ 10 ശതമാനത്തില്‍ കുറവുമാത്രമേ നേരിട്ടുള്ള മധുരത്തില്‍നിന്ന് കഴിക്കാവൂ. മധുരം 30 ഗ്രാമില്‍ ഒതുക്കുന്നതാണ് നല്ലത്. മധുരപാനീയങ്ങള്‍ ഒഴിവാക്കുക. മധുരപലഹാരങ്ങള്‍ക്കുപകരം പഴവര്‍ഗങ്ങള്‍, നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കാം എന്നും പഠനം നിര്‍ദേശിക്കുന്നു.