ശാരീരിക വ്യായാമം ചെയ്‌താൽ മസ്തിഷ്‌കാരോഗ്യത്തെ സംരക്ഷിക്കുമെന്നും അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുമെന്നും പഠനം

ആഴ്ചയിൽ രണ്ടുദിവസമെങ്കിലും ശാരീരിക വ്യായാമം ചെയ്‌താൽ മസ്തിഷ്‌കാരോഗ്യത്തെ സംരക്ഷിക്കുമെന്നും അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുമെന്നും പഠനം. കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ​ഗവേഷകരാണ് പഠനം നടത്തിയത്. 18 മുതൽ 97 വയസ്സുവരെ പ്രായമുള്ള ആയിരത്തിലധികം പേരിലാണ് പഠനം നടത്തിയത്. വ്യായാമം ചെയ്യുമ്പോൾ രൂപപ്പെടുന്ന ബ്രയിൻ ഡിറൈവ്ഡ് ന്യൂറോ ട്രോഫിക്ക് ഫാക്ടർ എന്ന പ്രോട്ടീൻ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനത്തിൽ ഗവേഷകർ കണ്ടെത്തി. സ്ഥിരമായുള്ള വ്യായാമം മസ്തിഷ്കത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളിൽ നിന്നും രക്ഷനേടാമെന്നും പഠനത്തിൽ പറയുന്നു.