തലശ്ശേരി കോടിയേരി മലബാർ കാൻസർ സെന്ററിൽ 13 വർഷത്തിനുള്ളിൽ ചികിത്സയ്ക്കെത്തിയ പുരുഷൻമാരിൽ 20 ശതമാനം പേർക്കും ശ്വാസകോശാർബുദം സ്ഥിരീകരിച്ച്തായി റിപ്പോർട്ട്. 20 ശതമാനം പേർക്കാണ് ശ്വാസകോശാർബുദം കണ്ടെത്തിയത്. കാൻസർ ലക്ഷണങ്ങളുടെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളിൽ കൂടുതൽ പേർക്കും സ്തനാർബുദമാണ് സ്ഥിരീകരിച്ച്ചത്. രോഗ ബാധിതരുടെ ശതമാന നിരക്ക് 30.2 ശതമാനമാണ്. ചികിത്സയ്ക്ക് എത്തിയവരിൽ 53 ശതമാനം പുരുഷൻമാരും 47 ശതമാനം സ്ത്രീകളുമാണ്. 2010-ൽ ആശുപത്രിയിൽ രജിസ്റ്റർ ചെയ്ത അർബുദ രോഗികളുടെ എണ്ണം 2254-ൽനിന്ന് 2022 ആകുമ്പോഴേക്കും 6073 ആയി ഉയർന്നു. രോഗികളുടെ രജിസ്ട്രേഷനിൽ ഗണ്യമായ വർധനയുണ്ടായതായും റിപ്പോർട്ട് പറയുന്നു.