ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കൾ

ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കൾ. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയില്ല . തുടർന്ന് 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായത്തിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി . അവിടെ വച്ചാണ് മരണം സംഭവിച്ചത്. എന്നാൽ സംഭവത്തിൽ, പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് സ്വകാര്യ ആശുപത്രിയുടെ വാദം. ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി . സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.