ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി

ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി. രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ അത്യപൂർവമായി നടന്നിട്ടുള്ള അപസ്മാര ശസ്ത്രക്രിയ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. തലയോട്ടി തുറന്ന് തലച്ചോറിൽ Electro cortico graph ഘടിപ്പിച്ച് വൈദ്യുത ഉത്തേജനത്തിന്റെ അധികതോത് പരിശോധിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്തി എന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിൽ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ സങ്കിർണമായ ഈ ശസ്ത്രക്രിയ നടത്തുന്നത്. വർഷങ്ങളായി അപസ്മാര രോഗത്താൽ ബുദ്ധിമുട്ടുന്ന 25 വയസ്സുകാരി ആണ് തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അപസ്മാരത്തിന് കാരണമായേക്കാവുന്ന തലച്ചോറിലെ പ്രശ്ന ബാധിതസ്ഥാനം കണ്ടെത്തി, അവിടെ ശസ്ത്രക്രിയ നടത്തി പരിഹാരമുണ്ടാകുകയാണ് ഇതിലൂടെ ചെയ്യുന്നത്. മെഡിക്കൽ കോളേജ് ന്യൂറോസർജറി വിഭാഗത്തിന്റെയും, മെഡിസിൻ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ആറുമണിക്കൂറോളം നീണ്ടുനിന്ന ശാസ്ത്രക്രിയക്കൊടുവിൽ രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.