കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധന്‍

കൊതുകിനെ തുരത്താന്‍ ഉപയോഗിക്കുന്ന കറണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധന്‍. ഇതില്‍ അടങ്ങിയിട്ടുള്ള ദ്രാവക ലായനികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നതുമൂലം വിറയല്‍, ഉത്കണ്ഠ, തുമ്മല്‍, ശ്വാസതടസ്സം, ചര്‍മ്മ അലര്‍ജികള്‍, ജലദോഷം, ചുമ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതായ പ്രമുഖ ആരോഗ്യ പ്രവര്‍ത്തകന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ, ഇവയില്‍ അടങ്ങിയിട്ടുള്ള ചില പദാര്‍ത്ഥങ്ങളെ കാറ്റഗറി-2 കാര്‍സിനോജനുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് കാന്‍സര്‍ ക്യാന്‍സര്‍ സാധ്യതയും വര്‍ധിപ്പിക്കുന്നു. ഇതുമൂലം കുട്ടികളുടെ പ്രതിരോധ സംവിധാനം മോശമാകുന്നതിനും, ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ദോഷകരമായും ബാധിച്ചേക്കാം. ഹൈപ്പോതൈറോയിഡിസവും ഇതിന്റെ ഫലമായി ഉണ്ടാകാം. മനുഷ്യരെ കൂടാതെ നായ്ക്കളെയും ഇവ ബാധിക്കാം. ചര്‍മ്മത്തിന്റെ സെന്‍സിറ്റിവിറ്റിക്കും ശ്വസന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ആരോമാറ്റിക് സംയുക്തങ്ങള്‍ ഇത്തരം ഉപകടരണങ്ങളില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍, ഇത് തലവേദന, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്കും കാരണമാകുമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രെവെൻഷൻ അവകാശപ്പെടുന്നു. കൂടാതെ, ജനലുകളും വാതിലുകളും അടച്ചിരിക്കുന്ന ഒരു വീട്ടില്‍ ഇവ ഉപയോഗിക്കുന്നത് സാഹചര്യത്തെ ഗണ്യമായി അപകടത്തിലാക്കിയേക്കാം. ഗര്‍ഭിണികള്‍, നവജാതശിശുക്കള്‍, കൊച്ചുകുട്ടികള്‍, പ്രായമായവര്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവരെല്ലാം ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന് ഡോ. അരുണ്‍ നായക് മുന്നറിയിപ്പ് നല്‍കുന്നു.