108 ആംബുലന്‍സ് ജീവനക്കാരുടെ അടിക്കടിയുള്ള സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തി ഉടന്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പ്രശ്‌നം കരാര്‍ സ്ഥാപനവും കരാര്‍ ഏജന്‍സിയും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കമായിമാത്രം വിടാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച കോടതി ഈ വിഷയം അടിയന്തിര ആംബുലന്‍സ് സേവനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. എറണാകുളം പിറവം സ്വദേശി രഞ്ജിത്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ഉള്‍പ്പെടുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്