മനുഷ്യ മസ്തിഷ്കത്തെ ഭക്ഷിക്കുന്ന അമീബയുടെ നിരവധി കേസുകളാണ് അടുത്തിടെയായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ തിരുവനന്തപുരം ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒൻപതുവയസ്സുകാരി ചികിത്സ തേടിയാതായി റിപ്പോർട്ട്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള വെങ്ങാനൂർ സ്വദേശിനിയായ പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് സൂചന. ചികിത്സയിലുള്ള ഒൻപതുവയസ്സുകാരിക്ക് കിണർ വെള്ളവുമായി മാത്രമാണ് സമ്പർക്കമുണ്ടായിട്ടുള്ളത്. വീട്ടിലെ പാചകത്തിന് ഉൾപ്പെടെ ഈ വെള്ളമാണ് ഉപയോഗിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്നാലുപേർ മെഡിക്കൽ കോളേജിലും ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലാണ് എന്നാണ് വിവരം.