വൃക്കരോഗികളില്‍ കോവിഡ് അണുബാധയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ആഴ്ചയില്‍ സ്ഥിതി ഗുരുതരമാകാം

കോവിഡ് അണുബാധയ്ക്ക് ശേഷമുള്ള ആദ്യ ആഴ്ചകളില്‍ വൃക്കകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്ത് പറയുന്ന ഒരു പഠന റിപ്പോർട്ട് ആണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. വൃക്കരോഗികളില്‍ കോവിഡ് അണുബാധയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ആഴ്ചയില്‍ സ്ഥിതി ഗുരുതരമാകാമെന്നും, എന്നാൽ നാലാം ആഴ്ച്ച മുതല്‍ കുറഞ്ഞു തുടങ്ങുന്നുവെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്. വെസ്റ്റ് ചൈന ആശുപത്രിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഹെല്‍ത്ത് ഡാറ്റ സയന്‍സിന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുകെ ബയോബാങ്കില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് കോവിഡ്-19ന്റെ സമയബന്ധിതമായ ഫലങ്ങള്‍ ഗുരുതരമായ വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നത് എങ്ങനെയാണെന്നാണ് ഗവേഷണം നടത്തിയത്.