അള്‍സര്‍ രോഗ ബാധിതരില്‍ പാര്‍ക്കിന്‍സണ്‍ രോഗ സാധ്യത 76 ശതമാനംവരെയെന്ന് പഠനം. ജേര്‍ണല്‍ ഓഫ് ദി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ റിസേര്‍ച്ചേസ് ആണ് പഠനം പങ്കുവെച്ചിരിക്കുന്നത്. 9350 രോഗികളുടെ എന്‍ഡോസ്‌കോപ്പി റിപ്പോര്‍ട്ടുകള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. അന്നനാളം, ആമാശയം, ചെറുകുടല്‍ എന്നിവിടങ്ങളില്‍ അള്‍സര്‍ ബാധിക്കുന്നവരിലാണ് രോഗ സാധ്യത കൂടുതല്‍. പാര്‍ക്കിന്‍സള്‍ രോഗം മസ്തിഷ്‌കവുമായി ബന്ധപ്പെട്ടുകിടക്കുന്നുവെങ്കിലും ഈ രോഗത്തിന് കുടലിന്റെ ആരോഗ്യവുമായും ബന്ധമുണ്ടെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.