ഒരു വ്യക്തിയുടെ ചിന്തയെയും പെരുമാറ്റത്തെയും ബാധിക്കുന്ന ഉന്മാദരോഗമായ സ്കീസോഫ്രീനിയക്കുള്ള പുതിയ മരുന്നിനു U.S. Food and Drug Administration അംഗീകാരം നൽകി. യു.എസിലെ ബ്രിസ്റ്റോള്‍ മിയേഴ്സ് സ്ക്വിബ് ഫാര്‍മസി വികസിപ്പിച്ച ‘Kobenfi’ എന്ന മരുന്ന്, നടത്തിയ രണ്ട് ക്ലിനിക്കല്‍ പരീക്ഷണങ്ങളും വിജയം കണ്ടു. കൊബെന്ഫിക്ക് സ്കീസോ ഫ്രീനിയക്കുള്ള മറ്റു മരുന്നുകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങളും കുറവാണ്. സ്കീസോ ഫ്രീനിയ ബാധിച്ച ആളുകള്‍ക്ക് മുന്‍പ് നിര്‍ദേശിച്ചിട്ടുള്ള ആന്റി സൈക്കോട്ടിക് മരുന്നുകള്‍ക്ക് ഇത് പകരമാകുമെന്ന് FDA വ്യക്തമാക്കി. മസ്തിഷ്കത്തിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവിലെ വ്യതിയാനമാണ് സ്കീസോഫ്രീനിയക്കു കാരണമാകുന്നത്. ഒരേ സമയം പരാക്രമിയാവുകയും ചിലപ്പോള്‍ നിശ്ബദനായി മാറുകയും ചെയ്യുന്ന ദ്വിമുഖ സ്വഭാവമാണ് ഈ രോഗത്തിനുള്ളത്.