ന്യൂയോർക്കിൽ 63 കാരന് അപൂർവ്വങ്ങളിൽ അപൂർവ്വമായി ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന രോഗം കണ്ടെത്തി ഡോക്ടർമാർ. 2019-ൽ നടപ്പാതയിൽ വീണ് കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് പേര് വെളിപ്പെടുത്താത്ത 63 -കാരനായ രോഗി ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിലെത്തിയത്. വീഴ്ചയിൽ ബോധക്ഷയമോ തലയ്ക്ക് പരിക്കുകളോ ഒന്നും സംഭവിച്ചിരുന്നില്ല. എങ്കിലും ഭാവിയിൽ കാൽ മുട്ടുവേദനയ്ക്ക് കാരണമായേക്കാവുന്ന ഒടിവോ മറ്റ് പ്രശ്നങ്ങളോ ഒഴിവാക്കാനായി ഡോക്ടർമാർ ഇടുപ്പിൻറെ എക്സ് റേ എടുക്കാൻ പറഞ്ഞപ്പോഴാണ് ഈ അസാധരണ രോഗമായ Penile Ossification സ്ഥിരീകരിച്ചതെന്ന് റിപോർട്ടുകൾ പറയുന്നു. എക്സ്-റേ സ്കാനിൽ ജനനേന്ദ്രിയം മൃദുവായ ടിഷ്യൂകളിൽ ഗുരുതരമായ കാൽസിഫിക്കേഷൻ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. Extraskeletal Bone എന്നാണ് ഈ പ്രതിഭാസം വൈദ്യശാസ്ത്ര മേഖലയിൽ അറിയപ്പെടുന്നത്. കാൽസ്യം ലവണങ്ങൾ ജനനേന്ദ്രിയത്തിൽ ഒരു ഫലകത്തോട് സാമ്യമുള്ള രീതിയിൽ നിക്ഷേപിക്കപ്പെടുന്ന അസ്ഥയാണിത്. യൂറോളജി കേസ് റിപ്പോർട്ട് പ്രകാരം ഇത്തരത്തിലുള്ള വെറും 40 ൽ താഴെ കേസുകൾ മാത്രമാണ് ഇതുവരെ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.