അതിശയിപ്പിക്കുന്നരീതിയിൽ വണ്ണം കുറച്ചതിനേത്തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ബ്രസീലിയൻ ബോഡിബിൽഡർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് പത്തൊമ്പതുകാരനായ മതിയുസ് പാവ്ലക് ഞായറാഴ്ച അന്തരിച്ചത്. അമിതവണ്ണമുണ്ടായിരുന്ന മതിയുസിന്റെ വണ്ണംകുറയ്ക്കൽ യാത്ര സാമൂഹിക മാധ്യമങ്ങളിലൊക്കെ വൈറലായിരുന്നു. അഞ്ചുവർഷം കൊണ്ടാണ് മതിയുസ് അതിശയിപ്പിക്കുന്ന രൂപമാറ്റം നടത്തി ബോഡിബിൽഡറായത്. അതേസമയം ബോഡിബിൽഡിങ്ങിന്റെ ഭാഗമായി സ്റ്റിറോയ്ഡുകൾ അമിതമായി ഉപയോഗിച്ചതാണോ മതിയുസിന്റെ മരണ കാരണം എന്നും സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.