ആശങ്കയിലായി കോട്ടയത്തെ പക്ഷി വളർത്തൽ കർഷകർ

പക്ഷിപ്പനി ഭീതി ഇനിയും വിട്ടുമാറാത്തതിനാൽ ഇക്കുറി ക്രിസ്മസ് സീസണിലേക്ക് താറാവുവളർത്തൽ സാധ്യമാണോ എന്നറിയാതെ ആശങ്കയിലാണ് കോട്ടയം ജില്ലയിലെ കർഷകർ. പലരും താറാവ് കുഞ്ഞുങ്ങളെ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നു വളർത്താൻ ബുക്കുചെയ്തിട്ടില്ല. ഇതിനോടകം തന്നെ പക്ഷിപ്പനിമൂലം വലിയ സാമ്പത്തികനഷ്ടമാണ് താറാവ്-കോഴി കർഷകർക്ക് നേരിടേണ്ടിവന്നത്. ഇതിന് ഫലപ്രദമായ മരുന്നോ വാക്സിനോ കണ്ടെത്തി ഈ പ്രതിസന്ധി പരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. രണ്ട് മാസം പിന്നിട്ടിട്ടും സർക്കാർ അനുവദിച്ച നഷ്ടപരിഹാരം ലഭിക്കാത്തവരുണ്ട്. ഇതിനായി മന്ത്രി വി.എൻ.വാസവൻ കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.