അർബുദത്തിന് പിന്നാലെ ലൂപസ് രോഗത്തോടുള്ള പോരാട്ടത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഹിന്ദി ടെലിവിഷൻ താരം ഛവി മിത്തൽ. നേരത്തേയും ലൂപസ് രോഗത്തേക്കുറിച്ച് പറഞ്ഞിട്ടുള്ള ഛവി, രോഗംവീണ്ടും തിരികെ വന്നതിനേക്കുറിച്ചാണ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഇപ്പോൾ തന്റെ ശരീരത്തിൽ നൂറോളം അത്തരത്തിലുള്ള പാടുകളുണ്ട്. മുഖത്തും കഴുത്തിലും പുറകിലും കൈകളിലും നെഞ്ചിലും വയറിലുമൊക്കെ വെള്ളപ്പാടുകളുണ്ട്. ഇതിന് പരിഹാരമായി എന്താണ് ചെയ്യേണ്ടതെന്നതിനേക്കുറിച്ച് ധാരണയില്ല. സ്റ്റിറോയ്ഡുകൾ തുടങ്ങിയെങ്കിലും ഫലം കാണുന്നില്ല. ഇവ ഇടയ്ക്കിടെ ഉണ്ടാവുകയും മാഞ്ഞുപോവുകയും വീണ്ടും ഉണ്ടാവുകയും ചെയ്യുന്നു. ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായാലും മുന്നിലുള്ള അനുഗ്രഹിക്കപ്പെട്ട കാര്യങ്ങളെ മുൻനിർത്തി ജീവിതം നയിക്കണമെന്നും ഛവി പറയുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനമാണ് ലൂപസ് രോഗത്തിന് കാരണമാകുന്നത്