കോവിഡാനന്തര ആരോഗ്യമേഖല വെല്ലുവിളികളെ അതിജീവിച്ചാണു മുന്നോട്ടുപോകുന്നതെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. എകെജി പഠനഗവേഷണ കേന്ദ്രവും കോട്ടയം ടി കെ പഠന കേന്ദ്രവും ചേർന്നു സംഘടിപ്പിച്ച ആരോഗ്യ കേരളം സെമിനാർ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പക്ഷിപ്പനി, പകർച്ചവ്യാധി സാധ്യതയുണ്ട്. ആലപ്പുഴ, കുട്ടനാട് മേഖലകളിൽ മയിൽ, കാക്ക എന്നിവ ചത്തതിൽ സാംപിൾ എടുത്ത് പരിശോധിച്ചപ്പോൾ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. താറാവ്, കോഴി എന്നിവയിൽ നിന്നു പക്ഷിപ്പനി ജീവജാലങ്ങളിലേക്കു പകർന്നെന്നാണു കരുതുന്നതെന്നും ആരോഗ്യ മന്ത്രി സൂചിപ്പിച്ചു.