ആൾദൈവം യാത്ര ചെയ്ത കാറിൽനിന്ന് ഉയർന്ന പൊടിപടലം ശേഖരിക്കാൻ, വിശ്വാസികൾ തിക്കും തിരക്കും കൂട്ടിയതാണ് ഹഥ്‌റാസ് ദുരന്തത്തിലേയ്ക്ക് നയിച്ചത്

ആൾദൈവം ഭോലെ ബാബ യാത്ര ചെയ്ത കാറിൽനിന്ന് ഉയർന്ന പൊടിപടലം ശേഖരിക്കാൻ, വിശ്വാസികൾ തിക്കും തിരക്കും കൂട്ടിയതാണ് രാജ്യത്തെ നടുക്കിയ ഹഥ്‌റാസ് ദുരന്തത്തിലേയ്ക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ. വാഹനം മുന്നോട്ടു നീങ്ങിയപ്പോൾ പൊടിപടലം ഉയരുകയും, തടിച്ചുകൂടിയിരുന്ന ജനങ്ങൾ പൊടിപടലം ശേഖരിക്കാൻ അപ്രതീക്ഷിതമായി തിക്കുംതിരക്കും കൂട്ടിയതും അപകടത്തിലേയ്ക്ക് നയിച്ചു. മതിയായ സൗകര്യങ്ങളോ നിയന്ത്രണങ്ങളോ ഇല്ലായിരുന്നതും, പോലീസുകാരുടെ എണ്ണത്തിലെ കുറവും, ആശുപത്രികളിൽ മതിയായ ഡോക്ടർമാരോ, സൗകര്യങ്ങളോ ഇല്ലാതിരുന്നതും മരണനിരക്ക് ഉയരാൻ ഇടയാക്കി. എൺപതിനായിരം പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി നൽകിയ പരിപാടിയിൽ രണ്ടരലക്ഷത്തിൽ അധികം വിശ്വാസികൾ പങ്കെടുത്തതായാണ് റിപ്പോർട്ട്. അതേസമയം, ഹഥ്‌റാസ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 122 ആയി.