മലപ്പുറം ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനഞ്ചുകാരി മരിച്ചു. ദിൽഷ ഷെറിൻ ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ദിൽഷയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞദിവസം രോഗസ്ഥിരീകരണം നടത്തുകയും വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. തുടർന്ന് അസുഖം വീണ്ടും രൂക്ഷമാവുകയും ആശുപത്രിയിലെത്തിച്ച് ചികിത്സയിൽ കഴിയവേ മരണപ്പെടുകയമായിരുന്നു.