കുട്ടികളിലും കൗമാരക്കാരിലും ഉണ്ടാകുന്ന ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം

കുട്ടികളിലും കൗമാരക്കാരിലും ഉണ്ടാകുന്ന ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം.
500-ലധികം കുട്ടികളിൽ നിന്നും ഉയർന്ന രക്തസമ്മർദ്ദമുള്ള കൗമാരക്കാരിൽ നിന്നുമുള്ള ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത്. പീഡിയാട്രിക്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 12 മുതൽ 19 വരെ പ്രായമുള്ള ഏഴ് പേരിൽ ഒരാൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടെന്ന് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും ഹൈപ്പർടെൻഷനുള്ള പ്രധാന അപകട ഘടകങ്ങൾ അമിതഭാരം, വ്യായാമമില്ലായ്മ, മോശം ഭക്ഷണക്രമം എന്നിവയാണ്. യുപി കുട്ടികളിൽ 60 ശതമാനവും ഹൈസ്കൂൾ കുട്ടികളിൽ 70 ശതമാനത്തിലധികം പേരിലും ഉറക്കക്കുറവ് പ്രശ്നം നേരിടുന്നതായി ​പഠനത്തിൽ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷനിലെ ഗവേഷകരാണ് പഠനം നടത്തിയത്.