പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തും ഗവൺമെൻറ് ആയുർവേദ ഹോമിയോ ഡിസ്പെൻസറികളും സംയുക്തമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗദിനം സംഘടിപ്പിച്ചു

പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തും ഗവൺമെൻറ് ആയുർവേദ ഹോമിയോ ഡിസ്പെൻസാറികളും സംയുക്തമായി 21/ 6/ 2024 പത്താം അന്താരാഷ്ട്ര യോഗദിനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സന്തോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജിജി ഷിജു ഉദ്ഘാടനം നിർവഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷിജു തോമസ് യോഗാദിന സന്ദേശം നൽകി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നൈസ് എൽദോ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ റോബിൻ .കെ. ജോസഫ് മെമ്പർമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഡോക്ടർ ജിഫ്‌സ എമ്മിന്റെ നേതൃത്വത്തിൽ ആയുഷ് യോഗ ക്ലബ് അംഗങ്ങളുടെ യോഗ അവതരണവും യോഗ ബോധവൽക്കരണ ക്ലാസും നടത്തി.