മുന്നാം മോദി സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി ജെ.പി നദ്ദ ചുമതലയേറ്റു.

മുന്നാം മോദി സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി ജെ.പി നദ്ദ ചുമതലയേറ്റു. മെച്ചപ്പെട്ട ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സത്യപ്രതിജ്ഞക്കു ശേഷം അദ്ദേഹം പ്രതികരിച്ചു. തനിക്ക് അനുവദിച്ച പദവികളില്‍ അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി. ആരോഗ്യം, കുടുംബക്ഷേമം, രാസവളം എന്നീ മന്ത്രാലയങ്ങളുടെ ചുമതലകളില്‍ നിയോഗിച്ചതിന് പ്രധാനമന്ത്രിയോട് നന്ദിരേഖപ്പെടുത്തുന്നതായും, മോദിയുടെ മൂന്നാമൂഴത്തില്‍ ജനങ്ങളുടെ ക്ഷേമത്തിന് അചഞ്ചലമായി പ്രയത്‌നിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.