തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 29 ആയി. ആശുപത്രികളിൽ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച CBCID അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ഗോവിന്ദരാജിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. മദ്യം ഉണ്ടാക്കാൻ രാസപദാർത്ഥങ്ങൾ സംഭരിച്ച ഇടങ്ങളെക്കുറിച്ച് അന്വേഷണം നടത്തും. വിഷ മദ്യ ദുരന്തത്തിൽ 60ലധികം പേർ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള ഒമ്പതു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.