ആലപ്പുഴ മെഡിക്കല് കോളേജിന് 5 സഹായികളെ നൽകി മോട്ടോർ വാഹന വകുപ്പ് മാതൃകയായി. കായംകുളം-പുനലൂർ റോഡിൽ ഇന്നോവ കാറിൻറെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ രീതിയിൽ സാഹസിക യാത്ര നടത്തിയ സംഭവത്തിൽ അഞ്ച് യുവാക്കളും ഒരാഴ്ചത്തേക്ക് സാമൂഹ്യ സേവനം നടത്തണമെന്നാണ് മോട്ടോർ വാഹന വകുപ്പിൻറെ നിർദേശം. മാവേലിക്കര ജോയിൻറ് ആർടിഒ ആണ് യുവാക്കൾക്ക് നല്ലനടപ്പിന് കമ്യൂണിറ്റി സർവീസ് ശിക്ഷ നൽകിയത്. ആലപ്പുഴ മെഡിക്കല് കോളേജില് നാല് ദിവസം സന്നദ്ധ സേവനം നടത്തണം. മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലും ഓർത്തോ വിഭാഗത്തിലുമാണ് നാലു ദിവസം സന്നദ്ധ സേവനം നടത്തേണ്ടത്. നാലു ദിവസത്തെ മെഡിക്കൽ കോളേജിലെ സേവനത്തിനുശേഷം പത്തനാപുരം ഗാന്ധിഭവനിൽ മൂന്ന് ദിവസത്തേ സേവനവും ചെയ്യണം. ഇത്തരത്തിൽ ഒരാഴ്ചയാണ് ശിക്ഷാ കാലാവധി. സാഹസിക യാത്ര നടത്തിയ നൂറനാട് സ്വദേശികളായ ഡ്രൈവർ അൽ ഗാലിബ് ബിൻ നസീർ, അഫ്താര് അലി, ബിലാല് നസീർ, മുഹമ്മദ് സജാദ്, സജാസ് എന്നിവർക്കാണ് ശിക്ഷ. ഇന്നോവ കാറിന്റെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകരമായ യാത്ര ചെയതതിനാണ് ശിക്ഷ.