പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുകയും മത്സ്യകൃഷി വ്യാപകമായി നശിക്കുകയും ചെയ്ത സംഭവത്തിൽ വിദഗ്ത്ത അന്വേഷണത്തിനായി ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി 7 അംഗ സമിതി രൂപികരിച്ചു. അക്വാകൾചർ വകുപ്പ് അസിസ്റ്റന്റ് പ്രഫസർ ഡോ. ബിനു വർഗീസ് ചെയർമാനും, റജിസ്ട്രാർ ഡോ. ദിനേശ് കെ കൺവീനറുമായ സമിതിയിൽ ഡോ. അനു ഗോപിനാഥ്, ഡോ. സജീവൻ, ഡോ.ദേവിക പിള്ള, ഡോ. പ്രഭാകരൻ, N. S Saneer എന്നിവർ അംഗങ്ങളാണ്. ഈ മാസം 24 നകം റിപ്പോർട്ട് സമർപ്പിക്കും. അതേസമയം പെരിയാറിലെ മത്സ്യക്കുരുതിയിൽ വൻ പ്രതിഷേധവുമായി മത്സ്യക്കർഷകർ. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിച്ചു. സമരം ചെയ്തവരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. സമരക്കാർ ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞു. എന്നാൽ പെരിയാർ സംഭവത്തിൽ ഉത്തരവാദിത്തം ഇറിഗേഷൻ വകുപ്പിനാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം.