ഒവേറിയൻ കാൻസർ പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്റെ ജീവനെടുത്തു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രണ്ട് മാസം മുൻപ് ക്യാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ആരോഗ്യനില വളരെ മോശമാണെന്നും ചികിത്സ തുടരുകയാണെന്നും ഈ ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് അവസാനിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നുമാണ് സുരഭി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. രണ്ടാം തവണയാണ് സുർഭിയെ ക്യാൻസർ ബാധിക്കുന്നത്. ഇരുപത്തിയേഴാം വയസ്സിലായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. അന്ന് സർജറിക്കുശേഷം രോഗവിവരം സുരഭി പങ്കുവെച്ചിരുന്നു. 149 സ്റ്റിച്ചുകളുണ്ടായെന്നും അതിയായ വേദനയാണ് അനുഭവപ്പെട്ടതെന്നുമാണ് സുർഭി പറഞ്ഞത്. രണ്ടാം തവണ എത്തിയ ക്യാൻസർ സുരഭിയുടെ ജീവനെടുക്കുകയായിരുന്നു. മുപ്പതുകാരിയായ സുർഭിയുടെ കുടുംബമാണ് സാമൂഹികമാധ്യമങ്ങൾ വഴി മരണവാർത്ത പങ്കുവെച്ചത്.