ജിം ട്രെയിനർമാർ നിർദ്ദേശിക്കുന്ന പ്രോട്ടീൻ പൗഡർ വാങ്ങി കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോ. സുൽഫി നൂഹു

AIREVITAL_V1

ജിം ട്രെയിനർമാർ നിർദ്ദേശിക്കുന്ന പ്രോട്ടീൻ പൗഡർ വാങ്ങി കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി മുൻ IMA പ്രസിഡന്റ് ഡോ. സുൽഫി നൂഹു. പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങൾ പാടേ ഒഴിവാക്കി പ്രോട്ടീൻ പൗഡറുകളോട് അടിമപ്പെട്ടിരിക്കുന്ന യുവാക്കളുടെ എണ്ണംകൂടുകയാണെന്നു, തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഡോക്ടർ പങ്കുവെച്ചു. തലച്ചോർ മുതൽ കിഡ്നി വരെ കാർന്നുതിന്നുന്ന ഘടകങ്ങൾ അടങ്ങിയ ഇത്തരം പ്രോട്ടീൻ പൗഡറുകളിൽ പലതിനും ഏഴായിരം രൂപയോളമാണ്. മാത്രമല്ല പ്രോട്ടീൻ പൗഡർ ഉപയോഗിച്ച് കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന ഹെവി മെറ്റൽ ടോക്സിസിറ്റി വരുന്ന ഡയബറ്റിസ് കൂടുന്ന ധാരാളം പേരെ ദിവസവും ഡോക്ടർമാർ കാണുന്നുണ്ടെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു. പ്രോട്ടീൻ പൗഡറിനു പകരം വീട്ടിലെ ചിക്കൻ, മുട്ട, മീൻ, പയർ, കപ്പലണ്ടി തുടങ്ങിയവയിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെയാണ് ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടത് എന്നും കുറിപ്പിൽ പറയുന്നു.