പ്രായം കുറയ്ക്കുന്നതിന്റെ രഹസ്യം വില്പനയ്ക്ക് വെച്ച് 45 കാരൻ ബ്രയാൻ. കാലിഫോർണിയയിൽ നിന്നുള്ള ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ പതിനാറുകോടി രൂപയാണ് ചെറുപ്പം നിലനിർത്താനുള്ള ചികിത്സകൾക്ക് ചെലവഴിക്കുന്നതെന്ന് പറഞ്ഞിരുന്നു. വ്യായാമങ്ങളും ഭക്ഷണരീതിയും മാത്രമല്ല രക്തം കൈമാറ്റം ചെയ്യുന്ന ചികിത്സ ഉൾപ്പെടെയാണ് ബ്രയാൻ പ്രായം കുറയ്ക്കാനായി ചെയ്തുവരുന്നത്. പ്രോജെക്റ്റ് ബ്ലൂപ്രിന്റ് എന്നു പേരിട്ടാണ് ബ്രയാൻ തന്റെ വണ്ണംകുറയ്ക്കൽ ഉദ്യമം ആരംഭിച്ചത്. പ്രത്യേകമായ ഒരു ഡയറ്റും അതിന്റെ പേരിൽ ബ്രയാൻ ആരംഭിച്ചിരുന്നു. പ്രോജെക്റ്റ് ബ്ലൂപ്രിന്റിലെ, ബ്ലൂപ്രിന്റ് സ്റ്റാക്ക് എന്നുപേരിട്ട ഡയറ്റ് രീതിയാണ് ബ്രയാൻ വിൽപനയ്ക്കായി വച്ചത്. ഒരു പ്രത്യേകപാനീയം, എട്ടുഗുളികകൾ, സ്നേക്ക് ഓയിൽ, 67 തെറാപ്പികൾ, 400 കലോറികൾ തുടങ്ങിയവ അടങ്ങിയതാണ് ബ്രൂപ്രിന്റ് സ്റ്റാക്ക്. ആയിരത്തിലേറെ ക്ലിനിക്കൽ ട്രയലുകൾക്കൊടുവിൽ വിജയകരമാണെന്നു തെളിയിച്ചതാണ് ഇതെന്നും ബ്രയാൻ വ്യക്തമാക്കുന്നു