കോവിഡ് വാക്‌സിൻ ഫസ്റ്റ് ഡോസും, സെക്കന്റ് ഡോസും ഇരുകൈകളിലും എടുത്തവർക്ക് മെച്ചപ്പെട്ട പ്രതിരോധ പ്രതികരണം ഉണ്ടാകുമെന്ന് പഠന റിപ്പോർട്ട്. ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ജേണൽ ഓഫ് ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സർവകലാശാലയിലെ 54 ജീവനക്കാരെ രണ്ട് സംഘങ്ങളായി തിരിച്ച് ചിലരിൽ ഒരേ കൈയ്യിലും ചിലരിൽ കൈ മാറ്റി മാറ്റിയും രണ്ട് ഡോസ് കോവിഡ് വാക്‌സീൻ എടുത്ത് ആയിരുന്നു ഗവേഷണം നടത്തിയത്.
രണ്ടു കൈയ്യിലുമായി കുത്തിവയ്പ്പ് എടുത്തവരിൽ കൂടുതൽ ഉയർന്ന തോതിലുള്ള ആന്റിബോഡികൾ ഉണ്ടാകുന്നതായി ഗവേഷകർ പഠനത്തിൽ കണ്ടെത്തി.