ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നത് അകാലമരണ സാധ്യത വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്

30051394 - tired young businesswoman suffering from backache sitting at computer desk in office

ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നത് അകാലമരണ സാധ്യത വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ജേണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ഒക്യുപേഷണൽ സിറ്റിംഗ് ടൈം, ലെഷർ ഫിസിക്കൽ ആക്റ്റിവിറ്റി ആൻഡ് ഓൾ കോസ് ആൻഡ് കാർഡിയോവാസ്കുലാർ ഡിസീസ് മോർട്ടാലിറ്റി എന്ന പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നവരിൽ ഹൃദ്രോ​ഗ സാധ്യത കൂടുതലായിരിക്കുമെന്നും ഇത് സാവധാനം അകാലമരണത്തിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു. ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല പോംവഴി ഇടക്കിടെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അൽപം നടക്കുന്നതാണെന്നും വിദ്ഗധർ പറയുന്നു. ദീർഘനേരം രിക്കുന്നത് അമിതവണ്ണം, രക്തസമ്മർദ്ദം, അരക്കെട്ടിന് ചുറ്റുമുള്ള അധിക കൊഴുപ്പ്, കൊളസ്‌ട്രോളിൻ്റെ ആധിക്യം തുടങ്ങിയ മറ്റ് രോഗാവസ്ഥകൾക്കും കാരണമാകുമെന്ന് പഠനം വ്യക്തമാക്കുന്നു.