അല്‍ഷിമേഴ്‌സ് ചികിത്സയില്‍ നിര്‍ണായക കണ്ടെത്തലുമായി തൃശ്ശൂര്‍ ജൂബിലി റിസേര്‍ച് സെന്ററിലെ ഗവേഷകര്‍. ‘ഇന്ത്യന്‍ പുകയില’ എന്നറിയപ്പെടുന്ന ലോബെലിയ ഇന്‍ഫ്‌ളാറ്റ ചെടിയില്‍ നിന്നുള്ള തന്മാത്ര തലച്ചോറിലെ നാഡീ കോശങ്ങളിലെ മാംസ്യതന്മാത്രകളുമായി പ്രവര്‍ത്തിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇതുവഴി തലച്ചോറിലെ നാഡീകോശങ്ങളെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എലികളില്‍നിന്ന് വേര്‍തിരിച്ചെടുത്ത മസ്തിഷ്‌കകോശങ്ങളിലായിരുന്നു പഠനം. ഐ.സി.എം.ആര്‍., സ്‌പൈസസ് ബോര്‍ഡ് എന്നിവയുടെ സഹായധനത്തോടെയാണ് പഠനം നടത്തിയത്. മസ്തിഷ്‌കകോശങ്ങള്‍ നശിച്ചുപോകുകയും അതുവഴി ഓര്‍മ നഷ്ടപ്പെടുന്നതുമായ അവസ്ഥയാണ് അല്‍ഷിമേഴ്സ്.