എറണാകുളം ജനറൽ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന 9 പുതിയ പദ്ധതികളുടെ ഉദ്ഘാടനം ജനുവരി 26 നു ഉച്ചക്ക് 2.30 ന് ബഹു. ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പുതിയ പ്രസവ മുറി സമുച്ഛയം, രണ്ടാമത്തെ മെഡിക്കൽ ICU, സ്പെഷ്യലിറ്റി ഒപി എക്സ്റ്റൻഷൻ, ഒപി രജിസ്ട്രേഷൻ കൗണ്ടർ & വെയ്റ്റിംഗ് ഏരിയ, അനുഗാമി പാലിയേറ്റീവ് കെയർ പദ്ധതി, ഇൻഷുറൻസ് ഡെസ്ക്, പൂമ്പാറ്റ കുട്ടികളുടെ പാർക്ക്, ബേൺസ് യൂണിറ്റ്, മെഡിക്കൽ ICU, ലേബർ റൂം കോംപ്ലക്സ്, വെബ്സൈറ്റ് തുടങ്ങി 9 പദ്ധതികളാണ് മന്ത്രി ഉദ്ഘാടന കർമ്മം നിർവഹിച്ച് ജനങ്ങൾക്കായി സമർപ്പിച്ചത്. എം പി ഫണ്ട്, എം എൽ എ ഫണ്ട്, CSR ഫണ്ട്, HDS- KASP ഫണ്ട് തുടങ്ങി വിവിധ തരത്തിലുള്ള ഫണ്ടുകൾ ഉപയോഗിച്ചാണ് പദ്ധതികൾ യാഥാർത്യമാക്കിയിരിക്കുന്നത്. ജനറൽ ആശുപത്രി നൽകിവരുന്ന സേവനങ്ങളിൽ വലിയ കരുതാകാനും ഈ സ്ഥാപനത്തെ കൂടുതൽ ജനകീയമാക്കാനുള്ള ശ്രമത്തിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു എന്നും സൂപ്രണ്ട് ഡോ ഷാഹിർഷാ ആർ പ്രത്യാശ പ്രകടിപ്പിച്ചു.